Connect with us

Kerala

ബാര്‍കോഴ : വലിയ വില നല്‍കേണ്ടി വന്നെന്ന് മാണി

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ ഏറ്റവും വലിയ വില നല്‍കേണ്ടി വന്നത് തനിക്കാണെന്ന് മുന്‍ ധനമന്ത്രി കെ.എം. മാണി. ബാര്‍ കോഴക്കേസിലെ ഗൂഢാലോചനകള്‍ ഇപ്പോള്‍ വ്യക്തമാകുന്നതായും അധികാര സ്ഥാനത്തിരിക്കുന്നവര്‍ തനിക്കെതിരേ വ്യക്തിഹത്യ നടത്തുകയായിരുന്നെന്നും കെ.എം മാണി ആരോപിച്ചു.

ബാര്‍ ഉടമകളും, അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ഗൂഢാലോചനകളുടെ ചുരുളുകള്‍ അഴിഞ്ഞുതുടങ്ങിയെന്നും വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest