നയപ്രഖ്യാപനം യു ഡി എഫിന്റെ പ്രകടന പത്രിക:കുമ്മനം രാജശേഖരന്‍

Posted on: February 5, 2016 7:15 pm | Last updated: February 5, 2016 at 9:11 pm
SHARE

kummanam-rajasekharanആലപ്പുഴ: നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനം യു ഡി എഫിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രകടന പത്രികയായിരുന്നെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ പ്രകടനപത്രികയാക്കി മാറ്റി യു ഡി എഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.വിമോചനയാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനത്തിനെത്തിയതായിരുന്നു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍. നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണതിലുള്ളത്. പ്രതീക്ഷ നല്‍കുന്ന ഒന്നും നയപ്രഖ്യാപനത്തിലില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെ മറ്റു സംസ്ഥാനങ്ങള്‍ വിജയകരമായി നടപ്പാക്കുമ്പോള്‍, കേരളം എല്ലാം അട്ടിമറിക്കുകയാണെന്നും അദ്ദേഹം
പറഞ്ഞു. ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണ്. മിച്ച ഭൂമിയായി പ്രഖ്യാപിച്ച പദ്ധതിയുടെ 300 ഏക്കര്‍ ഭൂമി പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നു എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശനുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായും എന്നാല്‍ ഇത് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പി കെ കൃഷ്ണദാസ്, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ സെക്രട്ടറി കെ സോമന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here