Connect with us

National

മുസ്‌ലിം വിവാഹമോചനം: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകള്‍ വിവാഹമോചനകാര്യത്തില്‍ വിവേചനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. വിവാഹമോചന കാര്യത്തില്‍ ഭരണഘടന അനുശാസിക്കുന്ന മതമൗലിക അവകാശം ലംഘിക്കപ്പെടുന്നുണ്ടോ എന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ഖ്കാറിനും ദേശീയ നിയമ സേവന അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് നല്‍കി. ആറാഴ്ചക്കകം മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ മുസ് ലിം സംഘടനകള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest