ജീവന് വേണ്ടി യാചിക്കുന്ന ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങള്‍ പുറത്ത്

GRAPHIC WARNING!
Posted on: February 5, 2016 5:38 pm | Last updated: February 5, 2016 at 5:42 pm
SHARE

gaddafiട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു. ഗദ്ദാഫിയെ വിമതര്‍ പിടികൂടി വധിക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ജീവന് വേണ്ടി യാചിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്ത് വന്നത്. ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ഗദ്ദാഫിയുടെ നേരെ വിമതരില്‍ ഒരാള്‍ തോക്ക് ചൂണ്ടുന്നതും തന്നെ കൊല്ലരുതെന്ന് ഗദ്ദാഫി കേണപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അയ്മാന്‍ അല്‍മാനി എന്ന വിമത ഭടന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ രംഗങ്ങളാണ് ബിബിസി ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.

ലിബിയന്‍ ഭരണകൂടത്തെ 1969ല്‍ പട്ടാള അട്ടിമറിയിലൂടെ അട്ടിമറിച്ച ഗദ്ദാഫി നീണ്ട 42 വര്‍ഷക്കാലം ലിബിയ ഭരിച്ചു. ഏകാധിപതിയായ ഗദ്ദാഫിയുടെ ജനദ്രോഹനടപടികള്‍ ആഭ്യന്തര യുദ്ധത്തിലാണ് എത്തിച്ചത്. മാസങ്ങള്‍ നീണ്ട ആഭ്യന്തരകലാപത്തിന് ഒടുവില്‍ ഗദ്ദാഫി കൊല്ലപ്പെടുകയായിരുന്നു. 2011 ഒക്‌ടോബറില്‍ ഒരു തുരങ്കത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഗദ്ദാഫിയെ വിമതസൈന്യം പിടികൂടുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here