ഗായിക ഷാന്‍ ജോണ്‍സനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: February 5, 2016 5:02 pm | Last updated: February 6, 2016 at 9:04 am
SHARE

shan-johnsonചെന്നൈ: ഗായിക ഷാന്‍ ജോണ്‍സനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളാണ്. 29 വയസ്സായിരുന്നു.

ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയതായിരുന്നു ഷാന്‍. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരന്നുവെന്നാണ് സംശയം. വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂരില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമം തുടങ്ങി.

2011 ആഗസ്തിലാണ് ജോണ്‍സണ്‍ അന്തരിച്ചത്. 2012 ഫിബ്രവരിയില്‍ മകന്‍ റെന്‍ ജോണ്‍സണും ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.