ബാര്‍ കേസില്‍ ബിജുവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി; എസ് പി സുകേശന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Posted on: February 5, 2016 4:39 pm | Last updated: February 6, 2016 at 12:05 am
SHARE

sukeshanതിരുവനന്തപുരം: ബാര്‍കോഴക്കേസ് അന്വേഷിച്ച എസ്പി സുകേശനും ബാര്‍ ഉടമ ബിജു രമേശിനും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം. ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനാണ് സുകേശിനെതിരായ അന്വേഷണം. ബാര്‍ കോഴക്കേസില്‍ മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ ബിജു രമേശിനെ സുകേശന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇതുസംബന്ധിച്ച് ക്രൈം എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുകേശനെതിരായ നടപടി. സുകേശന്‍ സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് ശങ്കര്‍ റെഡ്ഢി അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയത്.