Connect with us

Gulf

ഖസര്‍ അല്‍ ഹുസ്ന്‍ ഉത്സവം ശ്രദ്ധേയമാകുന്നു

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖസര്‍ അല്‍ ഹുസ്ന്‍ വീക്ഷിക്കാന്‍ എത്തിയപ്പോള്‍

അബുദാബി: ഖസര്‍ അല്‍ ഹുസ്ന്‍ ഉത്സവം ശ്രദ്ധേയമാകുന്നു. നൂറുകണക്കിനാളുകളാണ് ഇന്നലെയും എത്തിയത്. ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. യു എ ഇയുടെ പൈതൃക സംസ്‌കാരിക ചരിത്രം വിളംബരം ചെയ്യുന്ന ഉത്സവമാണിത്.
അല്‍ മന്‍ഹാല്‍ പാലസില്‍ നിന്ന് എയര്‍ പോര്‍ട്ട് റോഡിലൂടെയും അല്‍ നാസര്‍ സ്ട്രീറ്റിലൂടെയും അല്‍ ഹുസ്ന്‍ കോട്ടയിലേക്ക് നടത്തിയ വര്‍ണാഭമായ ഘോഷയാത്രയോടെയായിരുന്നു തുടക്കം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടക്കം നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. അല്‍ ഹൊസന്‍ കോട്ടയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ യുഎഇ പരമ്പരാഗത നൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.
10 ദിര്‍ഹമാണ് ഫെസ്റ്റിവല്‍ നഗരിയിലെ പ്രവേശന നിരക്ക്. അഞ്ചു വയസില്‍ താഴെയുമുള്ളവര്‍ക്ക് പ്രവേശനം സൗജന്യം. എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 11വരെയാണ് ഫെസ്റ്റിവല്‍ നഗരി തുറക്കുക. എഴിന് വനിതകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

Latest