തോട്ടുമുക്കത്തെ ക്വാറി അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍

Posted on: February 5, 2016 2:21 pm | Last updated: February 5, 2016 at 2:21 pm
SHARE

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ശ ക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ വീണ്ടും രംഗത്ത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ക്വാറി ഉപരോധിച്ചു. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കാലാവധിക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച ക്വാറിക്കെതിരെയാണ് പ്രതിഷേധം.
ക്വാറി പ്രവര്‍ത്തനം ജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്നും ഖനന സമയത്ത് കരിങ്കല്‍ ചീളുകള്‍ വീട്ടുമുറ്റത്തും മറ്റും വന്നുവീഴുന്നത് നിത്യസംഭവമായി മാറിയതായും കഴിഞ്ഞ ദിവസം ഭീതിപ്പെടുത്തുന്ന ഇത്തരമൊരു സംഭവം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കം പോലീസ്, സബ് കലക്ടര്‍, ആര്‍ ഡി ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എല്ലാ ഖനന നിയമങ്ങളും ലംഘിച്ച് അനധികൃതമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും പൊടിശല്യം, ജലമലിനീകരണം എന്നിവ മൂലം തീരാവ്യാധികളാണ് പരിസരത്ത് താമസിക്കുന്നവര്‍ക്കെന്നും പരാതിയില്‍ പറയുന്നു. തങ്ങളുടെ ദുരിതജീവിതം കണ്ടില്ലെന്ന് നടിച്ച് ക്വാറി പ്രവര്‍ത്തനത്തിന് അതികൃതര്‍ ഒത്താശ ചെയ്യുന്നുന്നുണ്ട്. പ്രവര്‍ത്തനം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here