കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണകാലമെന്ന് ഗവര്‍ണര്‍

Posted on: February 5, 2016 10:10 am | Last updated: February 5, 2016 at 9:09 pm
SHARE

sadasivamതിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഈ മാസം തന്നെയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിയമസഭയില്‍. നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ പ്രഖ്യാപനം നടത്തിയത്.
പ്രധാന പ്രഖ്യാപനങ്ങള്‍..
>>കേരളം ആദ്യ ഡിജിറ്റല്‍ സംസ്ഥാനം.
>>കൊച്ചി മെട്രോ ആദ്യഘട്ടം ഈ ജൂണില്‍ തന്നെ പൂര്‍ത്തിയാക്കും.
>>ഐടി വരുമാനം 18000 കോടിയിലധികമായി.
>>പട്ടിക വിഭാഗങ്ങള്‍ക്കായി രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജ് പാലക്കാട് സ്ഥാപിക്കും.
>>കൊച്ചി ക്യാന്‍സര്‍ സെന്റര്‍ ഉടന്‍ പൂര്‍ത്തിയാക്കും.
>>എല്ലാ പഞ്ചായത്തുകളിലും സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍.
>>കണ്ണൂര്‍ വിമാനത്താവളം 50 % പൂര്‍ത്തിയാക്കി.
>>പൊതുമാഖലാ സ്ഥാപനങ്ങള്‍ക്കായി 899.9 കോടി രൂപ.
>>വിഴിഞ്ഞം പദ്ധതി ഇന്ത്യന്‍ സമുദ്രത്തിലെ രാജ്യത്തിന്റെ ആധിപത്യം ഉറപ്പിച്ചു.
>>കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ വര്‍ഷങ്ങളെന്നും ഗവര്‍ണര്‍.
>>ആഭ്യന്തര പച്ചക്കറി ഉദ്പാദനം ഇരട്ടിയായി.
>>പരമ്പരാഗത മേഖലയില്‍ വന്‍ മുന്നേറ്റം.
>>ലിംഗസമത്വവും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തും.
>>കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.
>>കൈത്തറിക്കായി കണ്ണൂരില്‍ പ്രദര്‍ശനശാല.
>>കേരളത്തിന്റെ വളര്‍ച്ച 12.3 %

>>താറാവ് കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ്
>>ട്രഷറി ഇടപാടിനെ കടലാസ് മുക്തമാക്കും
>>പരമ്പരാഗത വ്യവസായത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കി

>>തലസ്ഥാനത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ അനന്ത
>>പച്ചക്കറി വില കുറയ്ക്കാന്‍ ഹോര്‍ട്ടി കോര്‍പ്പിന് 44.4 കോടി രൂപ നല്‍കി
>>ആഭ്യന്തര പാല്‍ ഉല്‍പാദനത്തില്‍ വളര്‍ച്ച കൈവരിച്ചു
>>ക്യാന്‍സര്‍ രോഗികള്‍ക്കായി സൗജന്യ ‘സുകൃതം’ പദ്ധതി
>>കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പാലക്കാട് ഒറ്റപ്പാലത്ത് കിന്‍ഫ്ര പ്രതിരോധ പാര്‍ക്ക്്്

LEAVE A REPLY

Please enter your comment!
Please enter your name here