Connect with us

National

കന്യകുമാരി ബെംഗുലൂരു ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി; 10 പേര്‍ക്ക് പരിക്ക്‌

Published

|

Last Updated

സേലം: കന്യകുമാരി ബെംഗുലൂരു ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ പച്ചൂരിനും സോമനായകം പെട്ടിക്കും ഇടയിലാണ് അപകടമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു. ആളപായം ഇല്ലെന്ന് സൂചന ബംഗലൂരുവില്‍ നിന്ന് 127 കിലോമീറ്റര്‍ ദൂരെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്.

എസ് എട്ടു മുതല്‍ എസ് 11 വരെയുള്ള നാലു ബോഗികളാണ് പാളം തെറ്റിയത്. ഉയരത്തിലുള്ള റെയില്‍വേ ട്രാക്കിനെ തൊട്ടു താഴെ കൂടി റോഡ് കടന്നുപോകുന്നുണ്ട്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബെംഗലുരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പല തീവണ്ടികളും വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

---- facebook comment plugin here -----

Latest