കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിനും കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമം

Posted on: February 5, 2016 5:02 am | Last updated: February 4, 2016 at 10:02 pm

ചെറുവത്തൂര്‍: പിലിക്കോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിനുനേരെ ആക്രമം. നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പിലിക്കോട് സര്‍വീസ് സഹകരണ ബേങ്ക് കാലിക്കടവ് ശാഖ ജീവനക്കാരനുമായ എം വി ശരത് ചന്ദ്രന്റെ കാലിക്കടവ് അണൂര്‍ വളവിലുള്ള വീട്ടിനു നേരെയാണ് കല്ലേറ് നടന്നത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പിലിക്കോട് പടുവളത്തെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യൂത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കൊടിമരം ഓടിച്ച് നശിപ്പിക്കുകയും ചെയ്തു. ചന്തേര പോലീസില്‍ നല്‍കി.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു. പടുവളത്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബ് ഒരു സംഘം തീവച്ചു നശിപ്പിച്ചിരുന്നു. ഇതിന്റെ കേസ് ഈ മാസം ഒന്നിന് കോടതിയില്‍ സാക്ഷി വിസ്താരം നടന്നിരുന്നു. ഇതിലെ സാക്ഷിയാണ് കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്രന്‍. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമ സംഭവത്തില്‍ ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍, നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍, പിലിക്കോട് മണ്ഡലം പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.