Connect with us

National

ഹിമപാതത്തില്‍ കാണാതായ പത്ത് സൈനികരും മരിച്ചെന്ന് സ്ഥിരീകരണം

Published

|

Last Updated

ജമ്മു: ഹിമാലയത്തിലെ ലഡാക്ക് മേഖലയില്‍ സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ കാണാതായ പത്ത് സൈനികരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു സൈനികരാണ് മരിച്ചത്. അവരെ കണ്ടെത്താനുള്ള സാധ്യത വളരെക്കുറവാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടു ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതാണ് പ്രതീക്ഷ നശിക്കാന്‍ കാരണം. പ്രത്യേക സംഘം പരിശീലനം ലഭിച്ച നായകളുടെ സഹായത്തോടെ മേഖലയില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയാണെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. “എല്ലാ പ്രതിസന്ധികളോടും ദുഷ്‌കരമായ സാഹചര്യങ്ങളോടും പടപൊരുതി അതിര്‍ത്തി കാക്കുന്നവരാണ്. കര്‍ത്തവ്യനിരതരായി സ്വജീവന്‍ ത്യാഗം ചെയ്യുന്നവരെ പ്രണമിക്കുന്നു”- സൈന്യം അഭിവാദ്യമര്‍പ്പിച്ചു. സൈനിക പോസ്റ്റിന്റെ യാതൊന്നും പ്രദേശത്ത് അവശേഷിക്കുന്നില്ലെന്നും സൈന്യം അറിയിച്ചു.

അതേസമയം, രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീന സൈനികര്‍ക്കു സല്യൂട്ട് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കുടുംബാംഗങ്ങളെ ആദരാഞ്ജലി അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. വെല്ലുവിളികളെ ഏറ്റെടുത്ത് നമ്മുടെ അതിര്‍ത്തി കാക്കുക എന്ന ധീരതയാണ് അവര്‍ ചെയ്തതെന്ന് സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു.

---- facebook comment plugin here -----

Latest