പ്രവീണ്‍കുമാര്‍ സന്തോഷ്‌ട്രോഫി ടീമില്‍

Posted on: February 4, 2016 10:06 pm | Last updated: February 4, 2016 at 10:06 pm
SHARE
praveenkumar
പ്രവീണ്‍കുമാര്‍

തൃക്കരിപ്പൂര്‍: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍മെന്റില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ എടാട്ടുമ്മല്‍ സ്വദേശി എ പ്രവീണ്‍ കുമാറിന് സെലക്ഷന്‍ ലഭിച്ചു. 20 അംഗ ടീമിലേക്കാണ് കാസര്‍കോട് ജില്ലയുടെ എക പ്രതിനിധിയായി ഈ മിഡ് ഫീല്‍ഡര്‍ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ക്യാമ്പില്‍ ഉണ്ടായിരുന്നു. ഇത്തവണത്തെ സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്മാരായ ജില്ലയുടെ ക്യാപ്റ്റനായിരുന്നു. എടാട്ടുമ്മല്‍ സുഭാഷ് ക്ലബ്ബിലൂടെ കളിച്ചു വളര്‍ന്ന പ്രവീണ്‍ ജോസ്‌കോ എഫ് സി, എച്ച് എ എല്‍ ബംഗളൂരു, ചെന്നൈ ഈഗിള്‍സ് എന്നീ പ്രൊഫഷനല്‍ ടീമുകള്‍ക്ക് വേണ്ടി കുപ്പായമണിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here