അസാഞ്ചിനെ അറസറ്റ് ചെയ്യാനുള്ള ബ്രിട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് യു എന്‍

Posted on: February 4, 2016 9:37 pm | Last updated: February 4, 2016 at 9:37 pm
SHARE

asancheന്യൂയോര്‍ക്ക്: വിക്കീ ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അറസ്റ്റ് ചെയ്യാനുള്ള ബ്രീട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് ഐക്യരാഷ്ട്രസഭ സമിതി. അറസ്റ്റും സ്വീഡനിലേയ്ക്ക് വിചാരണയ്ക്കായി നാട് കടത്തുന്നതും ഒഴിവാക്കാന്‍ 2012ലാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാഞ്ച് അഭയം തേടിയത്. എംബസിയില്‍ നിന്ന് പുറത്തുകടന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ താന്‍ നിര്‍ബന്ധിത തടവിലാണെന്ന് അസാഞ്ച് യു.എന്‍ സമിതിയെ അറിയിച്ചിരുന്നു. തനിയ്‌ക്കെതിരെയാണ് യു.എന്‍ പാനലിന്റെ തീരുമാനമെങ്കില്‍ ബ്രിട്ടീഷ് പൊലീസിന് കീഴടങ്ങാന്‍ തയ്യാറാണെന്ന് അസാഞ്ച് വ്യക്തമാക്കിയിരുന്നു.  അറസ്റ്റ് ചെയ്ത് തന്നെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു അസാഞ്ചിന്റെ വാദം. യുഎന്‍ സമിതി ഇന്ന് ഈ വാദം അംഗീകരിക്കുകയായിരുന്നു.

തന്റെ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടുമെന്നും അറസ്റ്റ് ചെയ്യാനുള്ള തുടര്‍ശ്രമങ്ങള്‍ ഇതോടെ അവസാനിയ്ക്കും എന്നുമാണ് പ്രതീക്ഷയെന്ന് ജൂലിയന്‍ അസാഞ്ച് പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു അസാഞ്ചിന്റെ പ്രതികരണം. 2010ലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ആസ്‌ട്രേലിയന്‍ പൗരനായ ജൂലിയന്‍ അസാഞ്ജിനെ വിചാരണയ്ക്കായി സ്വീഡന്‍ ആവശ്യപ്പെടുന്നത്. ആരോപണം അസാഞ്ച് നിഷേധിച്ചിരുന്നു, അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ചാരപ്പണിയടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അസാഞ്ചിനെതിരായ നീക്കം ശക്തമായത്.  അമേരിക്കയുടെ നിരവധി സൈനിക, നയതന്ത്ര രഹസ്യങ്ങളും മറ്റ് രാജ്യങ്ങളില്‍ നടത്തിയ ചാരപ്പണിയും സംബന്ധിച്ച വിവരങ്ങളാണ് വിക്കീലീകസ് പുറത്തുവിട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here