Connect with us

Gulf

രോഗികളെ മടക്കരുതെന്ന് മന്ത്രാലയത്തിന്റെ നിര്‍ദേശം

Published

|

Last Updated

ദോഹ: പേഷ്യന്റ് ക്ലാസിഫിക്കേഷന്‍ സംവിധാനം അനുസരിച്ച് രോഗികളെയോ സന്ദര്‍ശകരെയോ മടക്കി അയക്കരുതെന്ന് ആരോഗ്യ മന്ത്രാലയം എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. എല്ലാ രോഗികളെയും പരിശോധിക്കണം. രോഗത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ തരംതിരിച്ച് അപ്പോയിന്‍മെന്റ് തയ്യാറാക്കുന്ന സംവിധാനം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ആരംഭിച്ച ശേഷം നിരവധി പരാതികള്‍ ഉയരുന്നുണ്ട്.
രോഗികള്‍ക്ക് ഫോണ്‍ വഴിയും അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനം വന്നതിന് ശേഷം ഹെല്‍ത്ത് സെന്ററുകളില്‍ പോകുന്നതിന് പകരം ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നേരെ പോകുന്ന സ്ഥിതിയുണ്ട്. ദേശീയ ആരോഗ്യ കര്‍മപദ്ധതിയുടെ ഭാഗമായാണ് പി എച്ച് സി സി രോഗ തരംതിരിക്കല്‍ സംവിധാനം ഒരുക്കിയത്.

Latest