പൈലറ്റ് എത്തിയില്ല; കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരുടെ യാത്ര മുടങ്ങി

Posted on: February 4, 2016 8:21 pm | Last updated: February 4, 2016 at 8:21 pm
SHARE

KOCHI_AIRPORTകൊച്ചി: പൈലറ്റ് എത്താതിരുന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരുടെ യാത്ര മുടങ്ങി. നെടുമ്പാശേരിയില്‍ നിന്ന് മുംബൈക്കു പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ യാത്രയാണ് മുടങ്ങിയത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, പീയൂഷ് ഗോയല്‍ എന്നിവരടക്കം 130 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്നു വൈകുന്നേരം 4.10 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പൈലറ്റ് എത്താതിരുന്നതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. യാത്രക്കാരെ ബോര്‍ഡിംഗ് പാസ് നല്‍കി അകത്ത് കയറ്റിയ ശേഷം പൈലറ്റ് എത്താത്തതിനാല്‍ വിമാനം റദ്ദ് ചെയ്തതായി കമ്പനി അറിയിക്കുകയായിരുന്നു.