Connect with us

Gulf

ഇന്ത്യ സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പ് 25ന്; ഒരുക്കം തുടങ്ങി

Published

|

Last Updated

അബുദാബി: അബുദാബി ഇന്ത്യ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 25ന്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുക. മത്സരത്തിനിറങ്ങുന്നവര്‍ രഹസ്യ പ്രചാരണവും വോട്ട് അഭ്യര്‍ഥനയും തുടങ്ങി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ദിവസം കഴിഞ്ഞ ദിവസം അവസാനിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ മത്സര രംഗത്തുള്ളവരുടെ പൂര്‍ണ ചിത്രം പുറത്ത് വരും.
രണ്ട് ഓഡിറ്റര്‍മാര്‍ ഉള്‍പടെ 13 സ്ഥാപനങ്ങളിലേക്കാണ് മത്സരം. 2100 മെമ്പര്‍മാര്‍ക്കാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസരമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 60 ശതമാനംവരെ മെമ്പര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സോഷ്യല്‍ സെന്ററില്‍ 2,300 മെമ്പര്‍മാരാണ് നിലവിലുള്ളത്. 25ന് വൈകുന്നേരം എട്ട് മുതലാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. പത്ത് മണിവരെ ജനറല്‍ ബോഡി തിരഞ്ഞെടുപ്പും രാത്രി 11.30ന് തിരഞ്ഞെടുപ്പ് അവസാനിക്കുകയും ചെയ്യും.
കഴിഞ്ഞ ഭരണ സമിതികളിലെ പലരും ഈ വര്‍ഷം തിരഞ്ഞെടുപ്പ് രംഗത്തില്ല. ഒരു വര്‍ഷമാണ് ഭരണ സമിതിയുടെ കാലാവധി. യു എ ഇ സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രധാനമാണ് അബുദാബി ഇന്ത്യാ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ തിരഞ്ഞെടുപ്പ്. സ്വന്തമായി കെട്ടിടമുള്ള പ്രവാസി സംഘടനകളിലൊന്നാണ് സോഷ്യല്‍ സെന്റര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം നിരവധി സ്ഥാനങ്ങളിലേക്ക് മത്സര സാധ്യത കുറവാണ്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest