സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

Posted on: February 4, 2016 6:20 pm | Last updated: February 4, 2016 at 6:20 pm
football
ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രാകാശനം ഷാര്‍ജയില്‍ നടന്നപ്പോള്‍

ഷാര്‍ജ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌വേണ്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുമെന്ന് കോസ്‌മോ ട്രാവല്‍ സി ഇ ഒ ജമാല്‍ അബ്ദുല്‍ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, നാഷനല്‍ ഒളിമ്പിക് കമ്മിറ്റി, യു എ ഇ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ എന്നിവയുമായി സഹകരിച്ചാണ് ചാമ്പ്യന്‍ഷിപ്പ്. 16 വിദ്യാലയങ്ങളാണ് ഫെബ്രുവരി 13ന് ഷാര്‍ജ വാണ്ടറേസ് ക്ലബില്‍ ഏറ്റുമുട്ടുക.
കുട്ടികള്‍ക്കിടയില്‍ കായിക മികവ് പരിപോഷിപ്പിക്കാനാണ് കോസ്‌മോ ട്രാവല്‍സ് ലക്ഷ്യമിടുന്നത്. സെവന്‍സ് ഫുട്‌ബോളാണ് ഇത്തവണത്തേത്. ഒരു ദിവസം കൊണ്ട് തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്നും ജമാല്‍ അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ സഈദ് അലി മുഹമ്മദ് അല്‍ ആജില്‍, കോസ്‌മോ ട്രാവല്‍ എം ഡി അബ്ദുര്‍റഹ്മാന്‍ ബിന്‍ തലീഹ, കോസ്‌മോ ട്രാവല്‍സ് സെയില്‍സ് മേധാവി ദീപ രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.