ദുബൈ ലോകത്തിലെ അഞ്ച് മാതൃകാ നഗരങ്ങളിലൊന്ന്‌

Posted on: February 4, 2016 6:18 pm | Last updated: February 4, 2016 at 6:18 pm

dubaiദുബൈ: ലോകത്തിലെ അഞ്ച് ഭാവി മാതൃകാ നഗരങ്ങളില്‍ ഒന്ന് ദുബൈ. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ കണ്ടെത്തിയതാണിതെന്ന് എമിറേറ്റ്‌സ് സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റംസ് കോര്‍പറേഷന്‍ (എംപവര്‍) സി ഇ ഒ അഹ്മദ് ബിന്‍ ശഫര്‍ പറഞ്ഞു. നഗരാസൂത്രണമാണ് ഇതിന് ആധാരമാക്കിയത്. സുസ്ഥിര ഊര്‍ജ വികസനവും സ്മാര്‍ട് സിറ്റികളും സാമ്പത്തിക ഊര്‍ജിതാവസ്ഥയും കണക്കിലെടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണമാണ് ഇങ്ങിനെയൊരു നേട്ടത്തിന് കാരണം. ലോകത്ത് മികച്ച നഗരാസൂത്രണം ദുബൈയിലാണുള്ളത്. ജീവിക്കാനും വിനോദ സഞ്ചാരത്തിനും ദുബൈ കഴിഞ്ഞാണ് മറ്റു നഗരങ്ങളുടെ സ്ഥാനം. അടിസ്ഥാന സൗകര്യവികസനത്തിനും ലോക നിലവാരത്തിലാണ് ദുബൈയുടെ സ്ഥാനമെന്നും അഹ്മദ് ബിന്‍ ശഫര്‍ അറിയിച്ചു.