പാര്‍ലമെന്റ് സമ്മേളനം 23 മുതല്‍; റെയില്‍ ബജറ്റ് 25ന്, പൊതുബജറ്റ് 29ന്

Posted on: February 4, 2016 4:35 pm | Last updated: February 4, 2016 at 4:35 pm
SHARE

parliment of indiaന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും. റെയില്‍വേ ബജറ്റ് ഫെബ്രുവരി 25നും പൊതു ബജറ്റ് 29നും അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ 26നാണ്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 16ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 25ന് തുടങ്ങി മെയ് 13 വരെ നീണ്ടു നില്‍ക്കും.

കേന്ദ്രമന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതി യോഗത്തിനു ശേഷം മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ബജറ്റ് സെഷന്‍ രണ്ടായി നടത്തുന്നത്. ആസാം, തമിഴ്‌നാട്. കേരളം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here