സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

Posted on: February 4, 2016 4:04 pm | Last updated: February 4, 2016 at 8:09 pm
SHARE

santhoshtrophy_0402016കോഴിക്കോട്: സന്തോഷ് ട്രോഫി ഫൂട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്ബിടി താരം ഷിബിന്‍ ലാല്‍ ആണ് ക്യാപ്റ്റന്‍. ആറ് പുതുമുഖങ്ങളാണ് ടീമില്‍ ഇടം പിടിച്ചത്.

ടീം : ഷിബിന്‍ ലാല്‍ (ക്യാപ്റ്റന്‍), ജിജോ ജോസഫ്, മുഹമ്മദ് റാഫി, പ്രവീണ്‍ കുമാര്‍, അഷ്ഹര്‍ വി.എസ്,അജ്മല്‍, മിഥുന്‍, ഷഹിന്‍ ലാല്‍, സുര്‍ജിത് വി.വി, സിബിന്‍ ലാല്‍, ലിജോ.എസ്, ശരത്, ബി.ടി, ശ്രീരാഗ്, ഷെറിന്‍ സാം, ജിപ്‌സണ്‍, ഫിറോസ്, സുമേഷ്, സുഹൈര്‍,സീസന്‍,ഷൈജു മോന്‍

ദക്ഷിണമേഖലാ റൗണ്ട്് മത്സരങ്ങള്‍ ചെന്നൈയില്‍ ഈ മാസം ഒന്‍പതിനാണ് ആരംഭിക്കുക. ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുന്നത്. തമിഴ്‌നാട്, തെലങ്കാന, ആന്‍ഡമാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലെ മറ്റ് അംഗങ്ങള്‍. ആന്‍ഡമാന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.