ടാന്‍സാനിയന്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Posted on: February 4, 2016 2:07 pm | Last updated: February 4, 2016 at 9:29 pm

stop-crime-simple-illustration-vector-35971025ബംഗളൂരു: ടാന്‍സാനിയന്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. പെണ്‍കുട്ടിയെ ജനക്കൂട്ടം ആക്രമിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നും എന്നും പരാതി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസമാണ് ആചാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായ യുവതിയെ വസ്ത്രം വലിച്ചു കീറിയ ശേഷം റോഡിലൂടെ നടത്തിയത്. പെണ്‍കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റ് നാല് പേരേയും ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു.