നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി സംസ്ഥാന നേതാക്കളെല്ലാം ജനവിധി തേടും

Posted on: February 4, 2016 1:54 pm | Last updated: February 5, 2016 at 11:22 am
SHARE

bjpകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാം മല്‍സരിക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായാണ് പ്രധാന നേതാക്കളെല്ലാം മല്‍സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രധാന നേതാക്കള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണ യോഗത്തിലുണ്ടായതായാണ് വിവരം.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ കഴക്കൂട്ടത്തും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം തട്ടകമെന്ന നിലയില്‍ വി മുരളീധരന്റെ പേര് കോഴിക്കോട് നോര്‍ത്തിലേക്കും പരിഗണിക്കുന്നുണ്ട്. പി കെ കൃഷ്ണദാസ് കാട്ടാക്കടയിലോ തലശ്ശേരിയിലോ മല്‍സരിച്ചേക്കും. സി കെ പത്മനാഭന്‍ കുന്ദമംഗലത്തോ പാലക്കാട്ടോ ജനവിധി തേടും. ഇക്കാര്യങ്ങളില്‍ അന്തിമധാരണയുണ്ടാക്കാന്‍ ജെ പി നദ്ദയെ യോഗം ചുമതലപ്പെടുത്തി.

ഒ രാജഗോപാല്‍ മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. പി എസ് ശ്രീധരന്‍പിള്ള താന്‍ മല്‍സരിക്കാനില്ലെന്ന് യോഗത്തില്‍ അറിയിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here