ലാവ്‌ലിന്‍ കേസിനെ ഭയമില്ല; താന്‍ ഇപ്പോള്‍ പ്രതിയുമല്ലെന്ന് പിണറായി

Posted on: February 4, 2016 11:18 am | Last updated: February 4, 2016 at 11:18 am

pinarayiകൊച്ചി: ലാവ്‌ലിന്‍ കേസിനെ ഭയക്കുന്നില്ലെന്ന് പിണറായി വിജയന്‍. താന്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ല. വിശദമായ വാദം കേട്ടതിന് ശേഷമാണ് കേസ് കോടതി അവസാനിപ്പിച്ചത്. എത്രയും പെട്ടന്ന് വിചാരണ വേണമെന്ന് ആവശ്യപ്പെട്ട ആളാണ് താന്‍. ലാവ്‌ലിന്‍ കേസിലെ സിബിഐ കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിന്‍ കേസിനെക്കുറിച്ച് എന്താണ് പിണറായി മൗനം പാലിക്കുന്നതെന്ന് ചോദിച്ച് കഴിഞ്ഞ ദിവസം സുധീരന്‍ തുറന്ന കത്തെഴുതിയിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി. അബ്കാരി ബിസിനസുകാരനായ ഹിറ്റ്‌സ് മധുവിന്റെ കാറിലാണ് സുധീരന്‍ സഞ്ചരിക്കുന്നതെന്ന് പിണറായി ആരോപിച്ചു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.