Connect with us

Kerala

പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി ശരിവെച്ച കോടതി പിഎസ്‌സിയുടെ വാദങ്ങള്‍ തള്ളി. ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്‌സി വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. ഉത്തരക്കടലാസ് നോക്കുന്നവരുടെ പേരുകള്‍ പുറത്തുവിടരുതെന്ന നിബന്ധനയോടെയാണ് ജസ്റ്റിസ് എംവൈ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പിഎസ്‌സി വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ജോലിഭാരം വര്‍ധിക്കുമെന്നും ചിലവ് വര്‍ധിക്കുമെന്നും പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നുമായിരുന്നു പിഎസ്‌സി വാദിച്ചത്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി സംശയങ്ങള്‍ക്കതീതമായിരിക്കണമെന്ന് വ്യക്തമാക്കി. മാത്രമല്ല വിവരാവകാശത്തിന് കീഴില്‍ കൊണ്ടുവരുന്നത് പിഎസ്‌സിയുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ധിക്കാന്‍ സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.