ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കെതിരായ അക്രമം രാജ്യത്തിനാകെ നാണക്കേടെന്ന് സുഷമ

Posted on: February 4, 2016 10:44 am | Last updated: February 4, 2016 at 2:07 pm
SHARE

Sushma-swarajന്യൂഡല്‍ഹി: ബംഗളൂരുവിലെ ഹെസറാഗട്ടിയില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രതികളെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ ഉള്‍പ്പെട്ട നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തയായും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അതേസമയം സംഭവത്തെകുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ന്യൂഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍എസ് മെഗ്ഹാറിക് പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here