Connect with us

Palakkad

ചുവപ്പ് നാടയില്‍ കുരുങ്ങി കെ എസ് ഇ ബി മസ്ദൂര്‍ നിയമനം

Published

|

Last Updated

പാലക്കാട്:•കെ എസ് ഇ ബി മസ്ദൂര്‍ നിയമനം ചുവപ്പുനാടയില്‍ കുരുങ്ങി രണ്ടര വര്‍ഷമായിട്ടും നടപടിയില്ല.
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാന്‍ ആറു മാസം മാത്രം നിലനില്‍ക്കെ സംസ്ഥാനത്തൊട്ടാകെ 10 ശതമാനം നിയമനം പോലും നടന്നിട്ടില്ല. പട്ടികയിലുള്ളവരില്‍ പലരും പിഎസ്‌സി നിശ്ചയിച്ച പ്രായപരിധി പിന്നിട്ടവരാണ്.
ഉദ്യോഗാര്‍ഥികള്‍ക്കു വിവരാവകാശ നിയമ പ്രകാരം ല”ിച്ച റിപ്പോര്‍ട്ടില്‍ നിലവില്‍ കെഎസ്ഇബി മസ്ദൂര്‍ വര്‍ക്കര്‍ തസ്തികയില്‍ 1381 ഒഴിവുണ്ട്. വൈദ്യുതി വകുപ്പില്‍ മസ്ദൂര്‍ നിയമനം വൈകിയതോടെ ഇതിനു തൊട്ടു മുകളിലെ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും നിലച്ചിരിക്കുകയാണ്. 2011 നവംബറിലാണു പരീക്ഷ നടന്നത്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2013 സെപ്തംബര്‍ 30ലാണ് 25,000 പേരടങ്ങുന്ന റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചത്.
15,000 പേര്‍ പ്രധാന പട്ടികയിലും 10,000 പേര്‍ സപ്ലിമെന്ററി പട്ടികയിലും ഉള്‍പ്പെട്ടു. ഏറെ പരാതികള്‍ക്കും ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിനുമൊടുവില്‍ 2014 ജൂണില്‍ നിയമനം തുടങ്ങി. എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍പൊടിയിടുന്ന തരത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 10 ശതമാനം നിയമനം മാത്രമാണു നടത്തിയത്. സെപ്റ്റംബര്‍ അവസാനത്തില്‍ പട്ടിക കാലാവധി പൂര്‍ത്തിയാക്കി തള്ളിക്കളയാനാണു സാധ്യത.
ഇതോടെ സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ടു കാത്തിരിക്കുന്ന നൂറു കണക്കിന് ഉദ്യോഗാര്‍ഥികള്‍ ദുരിതത്തിലാകും. പ്രായപരിധി കഴിഞ്ഞതിനാല്‍ പരീക്ഷ എഴുതാന്‍ ഇവരില്‍ പലര്‍ക്കുമാകില്ല. പ്രത്യേക ഉത്തരവിലൂടെ പട്ടികയുടെ കാലാവധി നാലര വര്‍ഷമാക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.