ദാറുല്‍ ഖൈര്‍ സമര്‍പ്പണം ഇന്ന്

Posted on: February 4, 2016 9:16 am | Last updated: February 4, 2016 at 9:16 am
SHARE

കൊളത്തൂര്‍: എസ് വൈ എസ് ജില്ലാകമ്മിറ്റിയുടെ സഹകരണത്തോടെ മൂര്‍ക്കനാട് വടക്കുംപുറം അല്‍ അബ്‌റാര്‍ കമ്മിറ്റി എം ടി അബ്ദുല്‍ അസീസ് അഹ്‌സനിയുടെ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന സാന്ത്വന ഭവനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴിന് മൂര്‍ക്കനാട് വടക്കുംപുറത്ത് നടക്കും. എസ് വൈ എസ് ജില്ലാപ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ എ സിദ്ദീഖ് അന്‍വരി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ടി അലവി ഹാജി പുതുപറമ്പ്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, റഹീം മാസ്റ്റര്‍ കരുവള്ളി, ഇസ്മാഈല്‍ അസ്ഹരി മൂര്‍ക്കനാട്, പി എസ് കെ ദാരിമി എടയൂര്‍, എം പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കെ സി സൈതലവി ബാഖവി, ഇ കെ മൊയ്തീന്‍ ഹാജി, കെ ടി അസ്‌കറലി സഖാഫി പ്രസംഗിക്കും. തുടര്‍ന്ന് മാസാന്ത ബുര്‍ദ മജ്‌ലിസ് നടക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് നിസാമുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here