എസ് എം എ ഹാപ്പി ഫാമിലി: സംസ്ഥാനതല ഉദ്ഘാടനം തിരൂരങ്ങാടിയില്‍

Posted on: February 4, 2016 9:15 am | Last updated: February 4, 2016 at 9:15 am

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) നടപ്പിലാക്കുന്ന മഹല്ല് ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല്തല കുടുംബ സംഗമം ഹാപ്പി ഫാമിലി സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 18 ന് തിരൂരങ്ങാടി താഴെചിനയില്‍ നടക്കും.
രാവിലെ 8:30 മുതല്‍ രണ്ട് മണി വരെ നടക്കുന്ന ക്യാമ്പില്‍ സ്ത്രീ – കുടുംബം – സമൂഹം, നമ്മുടെ സരണി, ഹാപ്പി ഫാമിലി ഡോക്യുമെന്ററി പ്രദര്‍ശനം, സാരഥിയുടെ സന്ദേശം എന്നീ സെഷനുകള്‍ക്ക് സംസ്ഥാന-ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. സയ്യിദ് ഹസനുല്‍ ബുഖാരി, എം എന്‍ കുഞ്ഞി മുഹമ്മദ് ഹാജി, റഊഫ് സഖാഫി സി കെ നഗര്‍ (രക്ഷാധികാരികള്‍), എം സൈതലവിഹാജി (ചെയര്‍മാന്‍), സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി (കണ്‍വീനര്‍), എം എന്‍ കുഞ്ഞാപ്പു ഹാജി (ട്രഷറര്‍), എം വി അബ്ദുര്‍റഹ്മാന്‍ ഹാജി (കോ-ഓര്‍ഡിനേറ്റര്‍). യോഗത്തില്‍ സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, അബ്ദു ഹാജി വേങ്ങര, എന്‍ എം അബ്ദുല്ല മുസ്‌ലിയാര്‍ വെന്നിയൂര്‍ സംബന്ധിച്ചു.