ബേങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിച്ചു

Posted on: February 4, 2016 9:14 am | Last updated: February 4, 2016 at 9:14 am
SHARE

മലപ്പുറം: റവന്യൂ വകുപ്പും കേരളാ ഗ്രാമീണ്‍ ബേങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ബേങ്ക് ലോണ്‍ അദാലത്ത് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കാരണങ്ങളാല്‍ കേരള ഗ്രാമീണ്‍ ബേങ്കില്‍ നിന്നും ലോണ്‍ തുക തിരിച്ചടക്കാനാവാതിരുന്നവര്‍ക്ക് പലിശയില്‍ ഇളവു നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ലോണ്‍ തിരിച്ചടക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള ഗ്രാമീണ്‍ ബേങ്ക് ജനറല്‍ മാനേജര്‍ കെ കൃഷ്ണന്‍കുട്ടി, റവന്യൂ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
ബേങ്ക് ലോണ്‍ തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴായി കലക്ടറേറ്റില്‍ അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്ത 110 ആളുകള്‍ക്കാണ് ബേങ്ക് ലോണ്‍ അദാലത്തില്‍ പങ്കെടുക്കാന്‍ നോട്ടീസ് അയച്ചിരുന്നത്. ഇവരില്‍ 48 പേര്‍ ഹാജരായി. ഇതില്‍ 14 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പരിഹരിച്ചു. മറ്റ് കേസുകള്‍ ബേങ്കിന്റെ പ്രത്യേക സമിതി കൂടിയാലോചിച്ച് നടപടികളെടുക്കും. സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറുമായി സഹകരിച്ചുകൊണ്ടുള്ള അടുത്ത അദാലത്ത് നാളെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here