സുല്‍ത്താന്‍ ബത്തേരിയില്‍ ലക്ഷങ്ങളുടെ പാന്‍മസാല വേട്ട; അന്യസംസ്ഥാനക്കാരായ മൂന്നു പേര്‍ കസ്റ്റഡിയില്‍

Posted on: February 4, 2016 9:12 am | Last updated: February 4, 2016 at 9:12 am
SHARE

സുല്‍ത്താന്‍ ബത്തേരി : ലക്ഷങ്ങളുടെ പാന്‍മസാല വേട്ട.അന്യസംസ്ഥാനക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ എക്‌സൈസ്,പോലീസ് എന്നിവര്‍ സംയുക്തമായിട്ടാണ് റയിഡ് നടത്തിയത്.റെയ്ഡില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍മസാലകളാണ് പിടികൂടിയത്.ഇന്നലെ രാവിലെ മുതലാണ് സുല്‍ത്താന്‍ ബത്തേരിയിലും സമീപപ്രദേശങ്ങളിലുമായി നിരോധിത പാന്‍മസാല റെയിഡ് നടത്തിയത്.റെയിഡില്‍ ഗോഡൗണില്‍ സൂക്ഷിച്ചനിലയിലും അല്ലാതെയുമുള്ള ലക്ഷങ്ങല്‍ വിലമതിക്കുന്ന നിരോധിത പാന്‍മസാലകളാണ് പിടികൂടിയത്.റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ എക്‌സൈസും പോലീസും ചേര്‍ന്നാണ് റെയിഡ് നടത്തിയത്.കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി ബസ്റ്റാന്റില്‍ നിന്നും നിരോധിത പാന്‍മസാലകള്‍ പോലീസ് പിടികൂടിയിരുന്നു.ഇതിനെ തുടര്‍ന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലും ബത്തേരി തഹസില്‍ദാര്‍ എന്‍ കെ അബ്രഹാമിന്റെ നിര്‍ദേശ പ്രകാരമാണ് റെയിഡ് നടത്തിയത്.ടൗണില്‍ പാന്‍മസാലകള്‍ വില്‍ക്കുന്ന പാതയോര പെട്ടികടകളില്‍നിന്നും ഗോഡൗണുകളില്‍ നിന്നുമായി ലക്ഷങ്ങളുടെ പാന്‍മാസാലകളാണ് പിടിച്ചെടുത്തത്.റെയ്ഡില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് പാന്‍മസാല ഇവിടെ എത്തിച്ച് വില്‍പ്പന നടത്തുന്നത്.ഇത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ രക്ഷപെടാന്‍ പറ്റാത്ത വിധത്തില്‍ കേസെടുക്കുമെന്ന് ബത്തേരി തഹസില്‍ദാര്‍ എന്‍ കെ അബ്രഹാം പറഞ്ഞു. റെയ്ഡിന് തഹസില്‍ദാറോടൊപ്പം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍,എ എസ് ഐ ഷൈജന്‍,ഹെഡ്ക്വാട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.