സീസറിന്റെ ഭാര്യ സംശയാതീതയാകണമെന്നത് കോടതിക്കും ബാധകം: വീക്ഷണം മുഖപ്രസംഗം

Posted on: February 4, 2016 8:59 am | Last updated: February 4, 2016 at 12:25 pm
SHARE

veekshanamതിരുവനന്തപുരം: സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയാതീതയാകണമെന്ന നിലപാട് ജുഡീഷ്യറിക്കും ബാധകമാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്‌ലേറ്റീവും എക്‌സിക്യൂട്ടീവും വിമര്‍ശന വിധേയമാകാമെങ്കില്‍ ജുഡീഷ്യറിയും വിമര്‍ശനത്തിനതീതരല്ലെന്ന് മുഖപ്രസംഗം പറയുന്നു. കേസുമായി ബന്ധമില്ലാത്ത ന്യായാധിപന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളാണ് ഇന്ന് വിവാദമായിക്കൊണ്ടിരിക്കുന്നത്. കേസുമായി ബന്ധമില്ലാത്ത ന്യായാധിപന്‍മാരുടെ അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിക്കുന്നത് എങ്ങനെ കോടതിയലക്ഷ്യമാകുമെന്നും മുഖപ്രസംഗം ചോദിക്കുന്നു.

ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്നും പരമാധികാരം ജനങ്ങള്‍ക്കാണെന്നും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞത് മുഖപ്രസംഗത്തില്‍ ഉദ്ധരിക്കുന്നുണ്ട്. സമൂഹത്തെ ബാധിച്ച മൂല്യച്യൂതിയില്‍ നിന്ന് നിയമലോകവും മുക്തമല്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.