Connect with us

International

ഉത്തര കൊറിയയുടെ ഏതാക്രമണവും നേരിടാന്‍ സജ്ജമെന്ന് ജപ്പാന്‍

Published

|

Last Updated

ടോക്കിയോ: ഉത്തര കൊറിയയുടെ ഏതുതരത്തിലുള്ള മിസൈസല്‍ റോക്കറ്റ് ആക്രമണങ്ങളെയും നേരിടാന്‍ സജ്ജരാണെന്ന് ജപ്പാന്‍ വ്യക്തമാക്കി. ജാപ്പനീസ് അതിര്‍ത്തിയില്‍ കാണുന്ന ഏതുതരത്തിലുള്ള വസ്തുക്കളെയും വെടിവെച്ചിടാന്‍ പ്രതിരോധമ മന്ത്രി സുനോരി നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഈ മാസം എട്ടിനും 25നും ഇടയില്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ മിസൈല്‍ പരീക്ഷിക്കുമെന്ന് നേരത്തെ ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയുടെ പ്രഖ്യാപനത്തില്‍ ജാപ്പനീസ് സൈന്യം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോക്കറ്റിന്റെ വിവിധ ഭാഗങ്ങള്‍ ജപ്പാന്റെ പ്രദേശങ്ങളില്‍ പതിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. ഉത്തര കൊറിയയുടെ ദീര്‍ഘ ദൂര മിസൈല്‍ പരീക്ഷണത്തില്‍ അന്താരഷ്ട്ര സമൂഹം കനത്ത വിലനല്‍കേണ്ടി വരുമെന്ന് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കി.
ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ലോക രാഷ്ട്രങ്ങള്‍ കരുതലോടെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെയും അദ്ദേഹത്തിന്റെ നീക്കങ്ങളെയും വീക്ഷിക്കുന്നത്.