Connect with us

Kozhikode

സമസ്ത: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇസ്‌ലാമിക് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2016 ജനുവരിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 96.60 ശതമാനം പേരും വിജയിച്ചു.
പത്താം തരത്തില്‍ പാലക്കാട് പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മഅ്‌സൂമ ഒന്നാം റാങ്കും പാലക്കാട് കൊമ്പം കൊടക്കാട് അല്‍ഹിദായ സെക്കന്‍ഡറി മദ്‌റസയിലെ പി അനീഷ മോള്‍ രണ്ടാം റാങ്കും മലപ്പുറം മാറഞ്ചേരി ക്രസന്റ് സെക്കന്‍ഡറി മദ്‌റസയിലെ ഒ വി ഫാത്വിമതുല്‍ ഫൗസിയ, കൈത്തക്കര എം ഇ ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ടി പി മുഹമ്മദ് അസ്‌ലഹ് എന്നിവര്‍ മൂന്നാം റാങ്കും നേടി.
പന്ത്രണ്ടാം തരത്തില്‍ മലപ്പുറം അഞ്ചപ്പുര പരപ്പനങ്ങാടി തഅ്‌ലീമുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബി പി ഫെബ്‌നമോള്‍ ഒന്നാം റാങ്കും കൊണ്ടോട്ടി അല്‍ മദ്‌റസത്തുല്‍ ബുഖാരിയിലെ മുഹ്‌സിന തസ്‌നീം, അഞ്ചപ്പുര പരപ്പനങ്ങാടി തഅ്‌ലീമുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എം പി ആസിഫ എന്നിവര്‍ രണ്ടാം റാങ്കും കോഴിക്കോട് പൂനൂര്‍ അല്‍ മദ്‌റസത്തുല്‍ ഉത്തൈബിയ്യയിലെ വി കെ ഫാത്വിമ സുഹാന മൂന്നാം റാങ്കും നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റിലും (www.samastha.in) 0495-2772840 എന്ന നമ്പറിലും ലഭ്യമാണ്. റാങ്ക് ജേതാക്കളെയും മുഅല്ലിംകളെയും മദ്‌റസാ മാനേജ്‌മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.
പൂനര്‍ മുല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം അഞ്ച് മുതല്‍ 15വരെ പേപ്പര്‍ ഒന്നിന് 25 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.