എസ് വൈ എസ് സംസ്ഥാന ക്യാമ്പ് ഏഴിന്

Posted on: February 4, 2016 5:40 am | Last updated: February 3, 2016 at 11:41 pm
SHARE

sysFLAGകോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈ മാസം ഏഴിന് നടക്കും. കഴിഞ്ഞമാസം തളിപ്പറമ്പില്‍ നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ അംഗീകരിച്ച നയരേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചയും ക്യാബിനറ്റിന്റെ വകുപ്പ് വിഭജനവും ചുമതല കൈമാറ്റവും ക്യാമ്പില്‍ നടക്കും. ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ നടക്കുന്ന ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here