ട്വിറ്ററിന് പുതിയ മുഖശ്രീ; ഇനി അക്കൗണ്ടില്ലെങ്കിലും ട്വീറ്റുകള്‍ വായിക്കാം

Posted on: February 3, 2016 9:07 pm | Last updated: February 3, 2016 at 9:08 pm
SHARE

TWITTER HOMEമൈക്രോബ്ലോഗിംഗ് രംഗത്തെ അധിപന്മാരായ ട്വീറ്ററിന് പുതിയ മുഖശ്രീ. ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാതെ തന്നെ വിവിധ ട്വീറ്റുകള്‍ കാറ്റഗറി തിരിച്ച് വായിക്കാന്‍ സാധിക്കുന്ന പുതിയ ഹോം പേജ് നിലവില്‍ വന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ യുഎസിലും ജപ്പാനിലും ആരംഭിച്ച മാറ്റം ഇന്ത്യയടക്കം 21 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി മുതല്‍ അനായാസേന ട്വിറ്റര്‍ കൈകാര്യം ചെയ്യാമെന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത.

ഫീച്ചേര്‍ഡ്, ന്യൂസ്, എന്റര്‍ടൈന്‍മെന്റ്, സ്‌പോര്‍ട്‌സ്, മ്യൂസിക്, ഗവണ്‍മെന്റ് ആന്‍ഡ് പൊളിറ്റിക്‌സ്, ഫുഡ് ആന്‍ഡ് ഫാഷന്‍, ബിസിനസ് ബ്രാന്റഡ് ആന്‍ഡ് സിഇഒ, വുമണ്‍ എന്‍ജിഒ ആന്‍ഡ് സോഷ്യല്‍ കോസസ് എന്നിങ്ങനെ പത്ത് കാറ്റഗറികളിലായി ഇനിമുതല്‍ ട്വിറ്റുകള്‍ വായിക്കാം. ഓരോ കാറ്റഗറിക്കും നിരവധി ഉപ കാറ്റഗറികളുമുണ്ട്.

ന്യൂസ് കാറ്റഗറിയില്‍ പ്രവേശിച്ചാല്‍, ജേര്‍ണലിസ്റ്റ്, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ വിവിധ കാറ്റഗറികള്‍ കാണാനാകും. ഇതില്‍ ബ്രേക്കിംഗ് ന്യൂസ് ക്ലിക്ക് ചെയ്താല്‍ ലോകത്തെ പ്രാധാന മാധ്യമങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും അപ്പപ്പോഴുള്ള ട്വീറ്റുകള്‍ വായിക്കാം. ട്വിറ്ററിന്റെ മൊബെെല്‍ ആപ്പിലും പുതിയ പരിഷ്കാരം ലഭ്യമാണ്.

ജനങ്ങളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ട്വിറ്റര്‍ മുഖം മിനുക്കുന്നത്. ഓരോ മാസവും 500 ദശലക്ഷം പേര്‍ സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ 320 ദശലക്ഷം പേര്‍ക്ക് മാത്രമേ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുകളുള്ളൂ. ഇത് കണക്കിലെടുത്താണ് ട്വീറ്ററിന്റെ മാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here