ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് അമിതാഭ് കാന്ത്

മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരുന്നു അമിതാഭ് കാന്ത്
Posted on: February 3, 2016 9:18 pm | Last updated: February 3, 2016 at 9:18 pm

AMITABH-kant-l-ptiന്യൂഡല്‍ഹി: രാജ്യത്ത് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് നീതി ആയോഗ് സിഇഒയും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ അമിതാഭ് കാന്ത്. ജനങ്ങള്‍ക്ക് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യവും ഇതില്‍ ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് വ്യക്തമാക്കി.

സ്വകാര്യ ചാനല്‍ പരിപാടിയിലെ ചര്‍ച്ചക്കിടെയാണ് അമിതാഭ് ഇക്കാര്യം പറഞ്ഞത്. താന്‍ കേരള കേഡര്‍ ഐഎഎസുകാരനാണ്. കേരളത്തില്‍ എല്ലാ വിഭാഗത്തില്‍പെട്ട ആളുകളും ബീഫ് കഴിക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ ബീഫ് കഴിച്ചിരുന്നു എന്നും മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരുന്ന അമിതാഭ് കാന്ത് പറഞ്ഞു.