മയക്കുമരുന്ന് വില്‍പ്പന; പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്‌

Posted on: February 3, 2016 8:59 pm | Last updated: February 3, 2016 at 8:59 pm

indian-jails1ദോഹ: മയക്കുമരുന്ന് വിറ്റതിന് പ്രവാസിക്ക് ദോഹ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവും രണ്ട് ലക്ഷം ഖത്വര്‍ റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. മയക്കുമരുന്ന് വില്‍പ്പനയെ സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പട്രോളിംഗ് സംഘം വാഹനം പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
വാഹനത്തിന്റെ ആക്‌സിലേറ്ററിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. കൂടാതെ കൊക്കെയ്ന്‍, ഗുളികകള്‍ തുടങ്ങിയവയും കണ്ടെത്തി. രക്ത പരിശോധനയില്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിഞ്ഞു.