മലബാര്‍ ഗോള്‍ഡില്‍ ‘ഹേര്‍ട്‌സ് ഓഫ് ലവ്’ പ്രമോഷന്‍

Posted on: February 3, 2016 8:54 pm | Last updated: February 3, 2016 at 8:54 pm
SHARE

malabar goldദോഹ: വജ്രാഭരണങ്ങളുടെ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ‘ഹേര്‍ട്‌സ് ഓഫ് ലവ്’ എന്ന പേരില്‍ പ്രമോഷന്‍ നടത്തുന്നു. ഈ മാസം 14 വരെയാണ് പ്രമോഷന്‍. സ്‌നേഹവും കരുതലും പ്രകടമാക്കാനുള്ള ഏറ്റവും യോജിച്ചവയാണ് വജ്രാഭരണങ്ങളെന്നും ഹൃദയാകൃതിയിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഹൃദയാകൃതിയിലുള്ള ത്രീ ഇന്‍ വണ്‍ ഡയമണ്ട് പെന്‍ഡന്റിന് 1850 റിയാലാണ് വില. വൈറ്റ് ഗോള്‍ഡ്, യെല്ലോ ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിങ്ങനെ വിവിധ നിറങ്ങളിലും ലഭിക്കും. ട്വിന്‍ ഹേര്‍ട്ട്, ട്രിപ്പിള്‍ ഹേര്‍ട്ട് പെന്‍ഡന്റുകള്‍ 650 റിയാല്‍ മുതല്‍ 2650 റിയാല്‍ വരെയുള്ളതുണ്ട്. പെന്‍ഡന്റ്, കമ്മല്‍, മോതിരം ഉള്‍പ്പെടെയുള്ള സെറ്റിന് 1950 റിയാലിന്റെ ആകര്‍ഷകമായ വിലയിലും ലഭ്യമാണ്. ലിമിറ്റഡ് എഡിഷന്‍ ജ്വല്ലറിക്കൊപ്പം ഇസ്പ്രിറ്റ് അല്ലെങ്കില്‍ വെസ്റ്റാര്‍ വാച്ച് സൗജന്യമായി ലഭിക്കും. ഇറ്റലി, തുര്‍ക്കി, ബഹ്‌റയ്ന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ സ്വര്‍ണ വജ്രാഭരണങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമേ ബ്രാന്‍ഡഡ് ആഭരണങ്ങളുമുണ്ടെന്നു മാനേജ്‌മെന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here