മസ്‌കര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അഞ്ചാം വാര്‍ഷിക പ്രമോഷന്‍

Posted on: February 3, 2016 8:51 pm | Last updated: February 3, 2016 at 8:51 pm
SHARE
മസ്‌കര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികള്‍  വാര്‍ത്താ സമ്മേളനത്തില്‍
മസ്‌കര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികള്‍
വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മസ്‌കര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി നിരവധി പ്രമോഷനുകള്‍ പ്രഖ്യാപിച്ചതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 500 റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഈ വൗച്ചര്‍ ഉപയോഗിച്ച് ഗാര്‍മെന്റ്, ഫുട്‌വെയര്‍ ഉത്പന്നങ്ങള്‍ വാങ്ങാം.
സറാബി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ നിന്നും 200 റിയാലിന് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 റിയാലിന്റെ വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഈ മാസം അഞ്ചു വരെ വൈകുന്നേരം തിരഞ്ഞെടുക്കപ്പെട്ട സാധനങ്ങള്‍ അവിശ്വസനീയമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള സൗകര്യം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഖത്വറില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി സാധനങ്ങള്‍ വാങ്ങാന്‍ സമയം നല്‍കിയ ഏക മാളാണ് മസ്‌കര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വത്‌നാന്‍ മാള്‍. രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് മൂന്നു വരെ ബാച്ചിലേഴ്‌സിന് പ്രവേശനമുണ്ടെങ്കിലും ഉച്ചക്ക് മൂന്ന് മുതല്‍ അര്‍ധരാത്രി ഒരു മണി വരെ കുടുംബങ്ങളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. വത്‌നാന്‍ മാളില്‍ 89 കടകള്‍, നാല് നിസ്‌കാര മുറികള്‍ ഒരു ജുമുഅ മസ്ജിദ് എന്നിവയും പ്രവര്‍ത്തിക്കുന്നു. 2017ല്‍ ഉംസെയ്ദില്‍ പൊതുജനങ്ങള്‍ക്കായി മാള്‍ തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 10 മീറ്റര്‍ നീളത്തില്‍ 1250 പേര്‍ക്ക് കഴിക്കാവുന്ന അറേബ്യന്‍ മധുരപലഹമാരമായ കുനാഫ പാകം ചെയ്ത് പ്രദര്‍ശിപ്പിച്ചു. ഖത്വറിലെ ഏറ്റവും വലിയ ജ്വല്ലറികളിലൊന്നായ സ്വലാഹി ജ്വല്ലറി വത്‌നാന്‍ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മാള്‍ മാനേജര്‍ ഷംലാന്‍, ജനറല്‍ മാനേജരും ഡയറക്ടര്‍ ബോര്‍ഡ് ഉപദേശകനുമായ താഹ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.