Connect with us

Gulf

പോലീസ് സേവനം; ഖത്വറിന് മുന്നില്‍ ഫിന്‍ലാന്‍ഡും ന്യൂസിലാന്‍ഡും മാത്രം

Published

|

Last Updated

ദോഹ: പോലീസ് സേവനത്തില്‍ ആഗോളതലത്തില്‍ ഖത്വറിന് മൂന്നാം സ്ഥാനം. അറബ് മേഖലയില്‍ ഒന്നാം സ്ഥാനം ഖത്വറിനാണ്. ഫിന്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ് എന്നീ രാഷ്ട്രങ്ങളാണ് ഖത്വറിന് മുന്നിലുള്ളതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ കോംപിറ്റിറ്റീവ്‌നസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷയൊരുക്കുന്നതില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സിംഗപ്പൂര്‍, ആസ്‌ത്രേലിയ, ഹോംഗ്‌കോംഗ് തുടങ്ങിയ രാഷ്ട്രങ്ങളെ പിന്തള്ളി ഖത്വര്‍ നാലാം സ്ഥാനത്തെത്തി. പോലീസ് സേവനത്തിനുള്ള വിശ്വാസ്യതയും വൈവിധ്യവും കരുത്തുമെല്ലാം മികച്ച സ്ഥാനം നേടാന്‍ കാരണമായിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് പോലീസ് സംവിധാനം ഒരുക്കുന്ന സേവനങ്ങളെ കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടും വിശകലനവിധേയമാക്കും. സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവര്‍ക്കും ആഭ്യന്തര മന്ത്രാലയം നടത്തിയ വിവിധങ്ങളായ സേവനങ്ങളുടെ വിശ്വാസ്യതയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. പോലീസ് സേവന വിശ്വാസ്യതയില്‍ ആഗോളതലത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഖത്വര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.
വെബ്‌സൈറ്റ്, മെത്രാഷ്2 ആപ്പ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ മുഖേനയും സര്‍വീസ് സെന്ററുകളിലൂടെയും സുഗമവും സുരക്ഷിതവുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ രാജ്യത്ത് താമസിക്കുന്ന ആര്‍ക്കും ലഭ്യമാണ്.

Latest