സാമൂഹിക മാധ്യമത്തില്‍ തമാശ പോസ്റ്റ് ചെയ്ത് പുലിവാലായി

Posted on: February 3, 2016 8:37 pm | Last updated: February 3, 2016 at 8:38 pm
SHARE

facebookദുബൈ: ദുബൈയില്‍ അനാശാസ്യ കേന്ദ്രം നടത്തുന്നുവെന്നും നിരവധി സ്ത്രീകള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തമാശ പോസ്റ്റ് ചെയ്ത മലയാളി സ്ത്രീ പുലിവാല്‍ പിടിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു. തമാശക്ക് ചെയ്തതാണെന്നും തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മാപ്പ് ചെയ്യണമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് ഇവര്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലമാണ് തന്റെ സ്വദേശമെന്നും തന്റെ പേര് റസിയ അല്ലെന്നും അവര്‍ പുതിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യത്തെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവര്‍ക്ക് മാപ്പ് നല്‍കാമെന്നാണ് പൊതു അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here