ആരോഗ്യ കാമ്പയിന്‍; സെമിനാര്‍ സംഘടിപ്പിച്ചു

Posted on: February 3, 2016 8:35 pm | Last updated: February 3, 2016 at 8:35 pm
SHARE
മുസഫ്ഫ ഐ സി എഫ് ആരോഗ്യ സെമിനാറില്‍ നാഷനല്‍ നോളജ് സെല്‍ പ്രസി. അബ്ദുല്‍ ഹമീദ് പരപ്പ സംസാരിക്കുന്നു
മുസഫ്ഫ ഐ സി എഫ് ആരോഗ്യ സെമിനാറില്‍ നാഷനല്‍ നോളജ് സെല്‍ പ്രസി. അബ്ദുല്‍ ഹമീദ് പരപ്പ സംസാരിക്കുന്നു

മുസഫ്ഫ: മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം എന്ന പ്രമേയത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഐ സി എഫ് നടത്തിവരുന്ന ആരോഗ്യ കാമ്പയിന്റെ ഭാഗമായി ഐ സി എഫ് മുസഫ്ഫ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. മുസഫ്ഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ നടന്ന പരിപാടിയില്‍ സൗജന്യ മെഡിക്കല്‍ പരിശോധന, ബോധവത്കരണ ക്ലാസ്, രക്തദാനം, ഡോക്ടറോട് ചോദിക്കാം തുടങ്ങിയ സെക്ഷനുകളിലായി പ്രമുഖര്‍ സംബന്ധിച്ചു.
പ്രവാസികള്‍ നേരിടുന്ന ആരോഗ്യ വിഷയങ്ങളിലുള്ള ചര്‍ച്ചക്കും സംശയനിവാരണത്തിനും ഡോ. ശേഖര്‍ വാര്യര്‍ (കാര്‍ഡിയോളജി വിഭാഗം), ഡോ. ഉസ്മാന്‍ ജാസ്മിന്‍ (ജനറല്‍ സര്‍ജറി), ഡോ. സന്ധ്യസുഭാഷ്, ഡോ. കൃഷ്ണ മൂര്‍ത്തി, ഡോ. ഗുപ്ത, ഡോ. രാധിക വാര്യര്‍, ഡോ. ഹസീന എന്‍ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം ഏഴിന് നടന്ന ആരോഗ്യ സെമിനാര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ റീജണല്‍ ഡയറക്ടര്‍ എസ് കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് പരപ്പ വിഷയാവതരണം നടത്തി. പ്രമുഖ പണ്ഡിതന്‍ കെ കെ എം സഅദി, മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് സഅദി, ദാവൂദ് മാസ്റ്റര്‍ സംസാരിച്ചു. ശഹീദ് അസ്ഹരി മോഡറേറ്ററായിരുന്നു. മൊയ്തീന്‍ പൊന്‍മുണ്ടം സ്വാഗതവും ജലീല്‍ കെ കെ നന്ദിയും പറഞ്ഞു.