പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കിലറില്‍ നിന്ന് പുറത്താക്കി

Posted on: February 3, 2016 2:11 pm | Last updated: February 3, 2016 at 2:25 pm
SHARE

georgeകൊച്ചി: സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്ന് പുറത്താക്കി. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണാണ് ഇക്കാര്യം അറിയിച്ചത്. ഇടുതപക്ഷവുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറിന് താല്‍പര്യമില്ല. എന്നിട്ടും പിസി ജോര്‍ജ്ജ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്നും ടിഎസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മാണിയുമായി ഇടഞ്ഞ പിസി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് സെക്കുലറില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് മാണിവിഭാഗത്തിന്റെ ആവശ്യപ്രകാരം സ്പീക്കര്‍ ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ് സെക്കുലറിനെ പുനരുജ്ജീവിപ്പിക്കുമെന്നും ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.