അഴിമതി തടയാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ നികുതി കോടുക്കേണ്ടെന്ന് കോടതി

Posted on: February 3, 2016 12:29 pm | Last updated: February 3, 2016 at 10:21 pm

court roomമുംബൈ: അഴിമതി തടയാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെങ്കില്‍ നാട്ടുകാര്‍ നികുതി നല്‍കേണ്ടതില്ലെന്ന് കോടതി നിരീക്ഷണം. മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ശ്രദ്ധേയമായ ഈ നിരീക്ഷണം നടത്തിയത്. അഴിമതി എന്ന വലിയ വിപത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും നിസഹകരണ പ്രസ്ഥാനം ആരംഭിച്ച് നികുതി അടക്കുന്നതില്‍ നിന്ന് വിട്ടു നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. നികുതിദായകരുടെ ഇക്കാര്യത്തിലുള്ള ആശങ്ക സര്‍ക്കാറും മറ്റ് അധികാര കേന്ദ്രങ്ങളും മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.