സ്വസ്ഥമായി നാട്ടിലറങ്ങി നടക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പിണറായി

Posted on: February 3, 2016 12:16 pm | Last updated: February 3, 2016 at 12:16 pm
SHARE

pinarayiകൊച്ചി: മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് സ്വസ്ഥമായി നാട്ടിലിറങ്ങി നടക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സോളാര്‍ കേസിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സഭക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങളുണ്ടാകും. അലോസരങ്ങളുടെ ദിനങ്ങളാണ് മുഖ്യമന്ത്രിക്ക് വരാന്‍ പോകുന്നത്. നിലവിട്ട് ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണ് ജഡ്ജിയെ അധിക്ഷേപിക്കുന്നതിലേക്ക് കെസി ജോസഫിനെ എത്തിച്ചത്. അപകടകരമായി സംസാരിക്കാത്ത കെസി ജോസഫിനെ പോലും ഈ വിധത്തിലാക്കാന്‍ കോണ്‍ഗ്രസിനായെന്നും പിണറായി പറഞ്ഞു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

LEAVE A REPLY

Please enter your comment!
Please enter your name here