വക്കം കൊലപാതകം: കാരണം മുന്‍വൈരാഗ്യമെന്ന് പോലീസ്

Posted on: February 3, 2016 11:58 am | Last updated: February 3, 2016 at 11:58 am

shabeerതിരുവനന്തപുരം: വക്കത്ത് യുവാവിനെ തല്ലിക്കൊലപ്പെടുത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്ന് പോലീസ്. ആറ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരെ എത്രയും പെട്ടന്ന് പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. ഷെബീറിനെ അക്രമിച്ചവരെ കൂടാതെ ഷെബീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികള്‍ക്കെതിരെ ഐപിസി 143, 147, 148, 149, 341, 294ബി, 323, 324, 302, 307 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിനിടെ പ്രധാന പ്രതികളായ നാലുപേരെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. വക്കം ദൈവപ്പുരക്ക് സമീപം വിനായക് (23), കിരണ്‍ (23), സന്തോഷ് (24), സതീഷ് (27) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.