Connect with us

Kerala

തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പൊതുപ്രവര്‍ത്തകനായ പി കെ രാജീവ് എന്നയാളാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപി പരാതി തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. അദ്ദേഹമാണ് പബ്ലിക്ക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്.