സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ്: ജില്ലാ പോലീസ്, ഗ്രീന്‍സ് വയനാട് ടീമുകള്‍ക്ക് ആദ്യ ജയം

Posted on: February 3, 2016 9:34 am | Last updated: February 3, 2016 at 9:34 am

മുട്ടില്‍:സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗിന് മുട്ടില്‍ ഡബ്ല്യു എം ഒ കോളജ് ഗ്രൗണ്ടില്‍ ഉജ്ജ്വല തുടക്കം. ജില്ലാ പോലീസ് മേധാവി എം കെ പുഷ്‌കരന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ ജയന്‍ പി.കെ അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ. രാമന്‍ സുനില്‍ ജോസഫ്, ജയചന്ദ്രന്‍ കെ.പി, ജോസ് ജോര്‍ജ്ജ്, ബ്രിജേഷ്, വരുണ്‍ ഗോപി, ഹരീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജലസേചന വകുപ്പിന്റെ വാട്ടര്‍ വണ്ടേഴ്‌സ് ടീമിന് ഉപഹാരം നല്‍കി. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ ജില്ലാ പോലീസ് ടീം 111 റണ്‍സിന് സൂപ്പര്‍ ടസ്‌കേഴ്‌സ് (അനിമല്‍ ഹസ്ബന്ററി) ടീമിനെ പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളില്‍ ഗ്രീന്‍സ് വയനാട്, റവന്യൂ റൈവല്‍സ്, മാസ്റ്റേഴ്‌സ് ഓഫ് എഡ്യുക്കേഷന്‍, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ടീമുകളും വിജയിച്ചു.