ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലൈംഗികാരോപണവുമായി വനിതാ താരം

Posted on: February 3, 2016 9:19 am | Last updated: February 3, 2016 at 9:19 am

sardar singhലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെതിരെ ലൈംഗികാരോപണവുമായി വനിതാ താരം പോലീസില്‍ പരാതി നല്‍കി. സിംഗുമായി വളരെക്കാലമായി അടുപ്പമുള്ള ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് വനിതയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.

മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ ലുധിയാന പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

2012 മുതല്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപറ്റനായ സര്‍ദാര്‍ സിംഗ് ഹരിയാനയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ്.ലണ്ടന്‍ ഒളിമ്പിക്‌സ് സമയത്ത് യുകെയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ സിംഗ് ഇതില്‍ നിന്ന് പിന്‍മാറിയെന്നും യുവതി പറയുന്നു.